കുഞ്ഞു ശങ്കരൻ ഭാഗവർ അന്തരിച്ചു

Monday 24 February 2020 12:00 AM IST
കുഞ്ഞു ശങ്കരൻ ഭാഗവർ

ആറ്റിങ്ങൽ: കർണാടക സംഗീത ഗുരുവും സംഗീത നാടക നടനും ആൾ ഇന്ത്യ റേഡിയോ എ ഗ്രേഡ് കലാകാരനുമായിരുന്ന മുദാക്കൽ അയിലം കൊടുങ്കയം വീട്ടിൽ ( കെ.കെ നിവാസ്)​ കുഞ്ഞു ശങ്കരൻ ഭാഗവതർ‌ (100)​ അന്തരിച്ചു. കാഥികനും നടനും തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറിയുമായ അയിലം ഉണ്ണികൃഷ്ണന്റെ പിതാവാണ്.

വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ വെളുപ്പിന് നാലുമണിയോടെയായിരുന്നു അന്ത്യം. പഴയകാല സംഗീത നാടകങ്ങളിൽ നായകനായി പാടി അഭിനയിച്ച് അരങ്ങു തകർത്തും ആയിരക്കണക്കിന് വേദികളിൽ സംഗീത കച്ചേരി നടത്തിയും പ്രശസ്തി നേടിയ കുഞ്ഞുശങ്കരൻ ഭാഗവതർ ചിറയിൻകീഴ് ശാരദവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: രാജമ്മ. മറ്റു മക്കൾ: ശശികുമാരി,​ ഗിരിജ,​ വിജയ,​ ചിത്ര,​ ഇന്ദിര,​ ജയ,​ കെ.എസ്.ജോയ്. മരുമക്കൾ: സന്ദാന വല്ലി,​ ജെ.​വിജയൻ,​ ജെ.​രമണൻ,​ ആർ.ബാബു,​ എൻ.ബാബു,​ ഡി. ശിശുപാലൻ,​ കെ.ജി. രാജു,​ റീന.