കേരള സർവകലാശാല

Monday 24 February 2020 6:50 PM IST
UNIVERSITY OF KERALA

ടൈംടേ​ബിൾ

മാർച്ച് 16 ന് ആരം​ഭി​ക്കുന്ന നാലാം സെമ​സ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ (2015 അഡ്മി​ഷൻ മുതൽ) പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


പരീ​ക്ഷാ​ഫലം

പിഎ​ച്ച്.ഡി കോഴ്സ് വർക്ക് പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

നാലാം സെമ​സ്റ്റർ ബി.എ കമ്മ്യൂ​ണി​ക്കേ​റ്റീവ് ഇംഗ്ലീഷ് (റീ​സ്ട്ര​ക്‌ച്ചേർഡ്) (മേ​ഴ്സി​ചാൻസ് - 2008 അഡ്മി​ഷൻ വരെ, 2009 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 2020 മാർച്ച് 2 വരെ അപേ​ക്ഷി​ക്കാം.

എം.​ഫിൽ ഫിസി​ക്കൽ എഡ്യൂ​ക്കേ​ഷൻ (2018 - 19 ബാച്ച്) എൽ.​എൻ.​സി.​പി.​ഇ, കാര്യ​വട്ടം വിദ്യാർത്ഥി​ക​ളുടെ പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.


ഗ്രൂപ്പ് ഡിസ്‌ക​ഷൻ & ഇന്റർവ്യൂ മാറ്റി

സർവ​ക​ലാ​ശാ​ല​യുടെ വിവിധ മാനേ​ജ്‌മെന്റ് പഠ​ന​കേ​ന്ദ്ര​ങ്ങ​ളിൽ (യു.​ഐ.​എം) എം.​ബി.എ (ഫുൾടൈം) കോഴ്സ് പ്രവേ​ശ​ന​ത്തി​ന് 26, 27, 28 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന ഗ്രൂപ്പ് ഡിസ്‌ക​ഷനും ഇന്റർവ്യൂവും മാറ്റി​വെ​ച്ചു.


പരീ​ക്ഷാ​ഫീസ്

ഒന്നും രണ്ടും മൂന്നും വർഷ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ 2001 & 2013 സ്‌കീം മേഴ്സി​ചാൻസ്, വിദൂ​ര​വി​ദ്യാ​ഭ്യാസം പരീ​ക്ഷ​കൾക്ക് (ആ​ന്വൽ) പിഴ​കൂ​ടാതെ 2020 മാർച്ച് 2 വരെയും 150 രൂപ പിഴ​യോടെ മാർച്ച് 5 വരെയും 400 പിഴ​യോടെ മാർച്ച് 7 വരെയും അപേ​ക്ഷി​ക്കാം. പരീ​ക്ഷാ​ഫീ​സിന് പുറമേ മേഴ്സി​ചാൻസ് ഫീസായ (3 പേപ്പ​റു​കളോ അതിൽ താഴെയോ - 7500/-, 4 പേപ്പറോ അതിൽ കൂടു​തലോ - ഓരോ പേപ്പ​റിനും 2500/- രൂപ വീതം) സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5% തുകയും അധി​ക​മായി അട​യ്‌ക്കണം.

ഒന്നും രണ്ടും മൂന്നും വർഷ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ (2014 അഡ്മി​ഷൻ - സപ്ലി​മെന്ററി) വിദൂ​ര​വി​ദ്യാ​ഭ്യാസം പരീ​ക്ഷ​കളുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പിഴ​കൂ​ടാതെ മാർച്ച് 2 വരെയും 150 രൂപ പിഴ​യോടെ 5 വരെയും 400 രൂപ പിഴ​യോടെ മാർച്ച് 7 വരെയും അപേ​ക്ഷി​ക്കാം. പരീ​ക്ഷാ​ഫീ​സിന് പുറമേ സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5% തുകയും അധി​ക​മായി അട​യ്‌ക്കണം.

ആറാം സെമ​സ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ (2015 അഡ്മി​ഷൻ മുതൽ) പരീ​ക്ഷ​യുടെ വിജ്ഞാ​പനം പ്രസി​ദ്ധീ​ക​രി​ച്ചു. പിഴ​കൂ​ടാതെ 26 വരെയും 150 രൂപ പിഴ​യോടെ 29 വരെയും 400 രൂപ പിഴ​യോടെ മാർച്ച് 3 വരെയും അപേ​ക്ഷി​ക്കാം.


പുഃന​പ​രി​ശോ​ധ​ന

പിഎ​ച്ച്.ഡി കോഴ്സ് വർക്ക് പരീ​ക്ഷ​യുടെ പുഃന​പ​രി​ശോ​ധ​നയ്ക്ക് മാർച്ച് 2 വരെ അപേ​ക്ഷി​ക്കാം. പൂരി​പ്പിച്ച അപേ​ക്ഷ​കൾ ഓരോ പേപ്പ​റിന് 525 രൂപ ഫീസ​ടച്ച് സി.​എ​സ്.​എസ് ഓഫീ​സിൽ എത്തി​ക്കണം.