പി.എസ്.സി
അഭിമുഖം
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 28/2018 വിജ്ഞാപന പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക് 28 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, പി.സി.എൻ. സർട്ടിഫിക്കറ്റ്, കെ-ഫോം എന്നിവയും മറ്റു സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
കേരള സ്റ്റേറ്റ് ഫെഡറേഷൻ ഒഫ് എസ്.സി./എസ്.ടി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 259/18 വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (സൊസൈറ്റി കാറ്റഗറി) തസ്തികയിലേക്ക് 27 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.എസ്. 2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546442).