കെ.എ.എസിലെ 6 ചോദ്യങ്ങൾ പാകിസ്ഥാന്റെ പരീക്ഷയിൽ നിന്ന് മോഷ്ടിച്ചത്: പി.ടി.തോമസ്

Wednesday 26 February 2020 12:00 AM IST

കൊച്ചി: കേരള അഡ്മിനിസ്ട്രേട്ടീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിലെ ആറ് ചോദ്യങ്ങൾ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ നിന്ന് മോഷ്‌ടിച്ചതാണെന്ന ഗുരുതര ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ രംഗത്തെത്തി.

കെ.എ.എസ് പരീക്ഷയുടെ പബ്‌ളിക് അഡ്മിനിസ്‌ട്രേട്ടീവ് വിഭാഗത്തിലെ 63, 64, 66, 67,69,70 ചോദ്യങ്ങളാണ് പാകിസ്ഥാന്റെ 2001ലെ സിവിൽ സർവീസ് ചോദ്യപേപ്പറിൽ നിന്ന് അതേപടി മോഷ്‌ടിച്ചത്. ഫേസ്ബുക്ക് ലൈവിലാണ് ആരോപണങ്ങളുമായി പി.ടി. തോമസ് എത്തിയത്.

ഇത് സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതരമായ വീഴ്ചയാണ്. സമഗ്രമായ അന്വേഷണവും മോഷണക്കുറ്റത്തിന് നടപടിയും വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.