കേരള പി.എസ്.സി
Wednesday 26 February 2020 4:19 PM IST
വകുപ്പുതല പരീക്ഷാകേന്ദ്രത്തിൽ മാറ്റം
വകുപ്പുതല പരീക്ഷ -ജനുവരി 2020 ന്റെ ഭാഗമായി മാർച്ച് 1 ന് നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ ആലപ്പുഴ, പുന്നപ്ര, കാർമൽ കോളേജ് ഒഫ് എൻജിനിയറിംഗ് എന്ന പരീക്ഷാ കേന്ദ്രത്തിൽ മൂന്ന് ബാച്ചുകളിലായി ഉൾപ്പെടുത്തിയിരുന്ന 600 പരീക്ഷാർത്ഥികൾക്ക് ആലപ്പുഴ ജില്ലയിൽ പുന്നപ്ര, കോളേജ് ഒഫ് എൻജിനിയറിംഗ് (കേപ്പിന് കീഴിലുളളത്), ചേർത്തല, കോളേജ് ഒഫ് എൻജിനിയറിംഗ് (ഐ.എച്ച്.ആർ.ഡി.ക്ക് കീഴിലുളളത്), ചെങ്ങന്നൂർ, കോളേജ് ഒഫ് എൻജിനിയറിംഗ് (ഐ.എച്ച്.ആർ.ഡി ക്ക് കീഴിലുളളത്) എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.