കേരള സർവകലാശാല

Wednesday 26 February 2020 6:23 PM IST
UNIVERSITY OF KERALA

പ്രാക്ടി​ക്കൽ

മാർച്ച് 3, 4 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന മൂന്നാം സെമ​സ്റ്റർ എം.​എ​സ് സി ഇല​ക്‌ട്രോ​ണിക്സ് പ്രാക്ടി​ക്കൽ പരീക്ഷ യഥാ​ക്രമം മാർച്ച് 16 (CAD Lab) മാർച്ച് 17 (Miniproject Lab) തീയ​തി​ക​ളിൽ നട​ത്തും.

പരീ​ക്ഷാ​ഫലം

നാലാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ഗ്രൂപ്പ് 2 (a) ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂ​ണി​ക്കേ​റ്റീവ് ഇംഗ്ലീഷ് (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2015, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും മാർച്ച് 6 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ (സി.​ആർ.​സി.​ബി.​സി.​എ​സ്.​എ​സ്) ബി.കോം കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2013, 2014 & 2015 അഡ്മി​ഷൻ സപ്ലി​മെന്റ​റി) 138 2(b) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും മാർച്ച് 6 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ ബി.എ ജേർണ​ലിസം ആൻഡ് മാസ് കമ്മ്യൂ​ണി​ക്കേ​ഷൻ ആൻഡ് വീഡിയോ പ്രൊഡ​ക്‌ഷൻ (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2013​-2015 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും മാർച്ച് 6 വരെ അപേ​ക്ഷി​ക്കാം.

കമ്പൈൻഡ് ഒന്ന്, രണ്ട് സെമ​സ്റ്റർ, നാല്, ആറ്, എട്ട്, ഒൻപത് സെമ​സ്റ്റർ ബി.​ആർക് സപ്ലി​മെന്ററി (2008 സ്‌കീം) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

പരീ​ക്ഷാ​ഫീസ്

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.​എ, ബി.​എ​സ്.​സി, ബി.കോം ഡിഗ്രി (2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014, 2015, 2016 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷ​കൾക്ക് പിഴ​കൂ​ടാതെ മാർച്ച് 2 വരെയും 150 രൂപ പിഴ​യോടെ 3 വരെയും 400 രൂപ പിഴ​യോടെ 4 വരെയും അപേ​ക്ഷി​ക്കാം. വിശ​ദ​വി​വ​ര​ങ്ങൾ വെബ്‌സൈ​റ്റിൽ. നാലാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എസ് റഗു​ലർ, ഇംപ്രൂ​വ്‌മെന്റ്, സപ്ലി​മെന്ററി പരീ​ക്ഷ​കൾ 2020 മാർച്ച് 11 മുതൽ ആരം​ഭി​ക്കും.

നാലാം സെമ​സ്റ്റർ സി.​ബി.സി.​എ​സ്.​എസ് (ക​രി​യർ റിലേ​റ്റ​ഡ്) ബി.എ/ബി.​എ​സ്.സി/ബി.കോം/ബി.​പി.എ/ബി.​ബി.എ/ബി.​സി.എ/ബി.​എം.​എസ്/ബി.​എ​സ്.​ഡബ്ല്യൂ/ബി.​വോക് (ഇം​പ്രൂ​വ്‌മെന്റ് ആൻഡ് സപ്ലി​മെന്റ​റി) പരീ​ക്ഷ​യുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പിഴ​കൂ​ടാതെ മാർച്ച് 2 വരെയും 150 രൂപ പിഴ​യോടെ 3 വരെയും 400 രൂപ പിഴ​യോടെ മാർച്ച് 4 വരെയും ഓൺലൈ​നായി അപേ​ക്ഷി​ക്കാം. നാലാം സെമ​സ്റ്റർ റഗു​ലർ, ഇംപ്രൂ​വ്‌മെന്റ്, സപ്ലി​മെന്ററി പരീ​ക്ഷ​കൾ മാർച്ച് 11 ന് ആരം​ഭി​ക്കും.