പ്രൊഫ. സി.ജി. രാജഗോപാലിന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം

Wednesday 26 February 2020 9:52 PM IST

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാ‌ഡമിയുടെ 2019–ലെ വിവർത്തനത്തിനുള്ള പുരസ്കാരത്തിന് പ്രൊഫ. സി.ജി. രാജഗോപാൽ അർഹനായി. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

തുളസീദാസിന്റെ ഹിന്ദി കൃതിയായ 'ശ്രീരാമചരിതമാനസം' മലയാളത്തിൽ വിവർത്തനം ചെയ്തതിനാണിത്.

വിവിധ കോളജുകളിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന രാജഗോപാൽ തൃശൂർ ഗവ.ആർട്‌സ് കോളജ് പ്രിൻസിപ്പലായാണു വിരമിച്ചത്. തുടർന്നു ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സംസ്‌കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായി. നാദത്രയം (കവിതാ സമാഹാരം), ഭാരത ബൃഹദ് ചരിത്രം (വിവർത്തനം), ഭാരതീയ സംസ്‌കാരത്തിന്‌ ജൈന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി–ഇംഗ്ലിഷ്–മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റു കൃതികൾ