സ്റ്റോക്സിന് രാജമുദ്ര

Thursday 27 February 2020 12:10 AM IST
ben stokes

ലണ്ടൻ : കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ളണ്ടിന് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബെൻ സ്റ്റോക്സിന് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ പുരസ്കാരം ലഭിച്ചു. സ്റ്റോക്സിനൊപ്പം ക്രിക്കറ്റ് താരങ്ങളായ ജോസ് ബട്ട്‌ലർ, ഇയോൻ മോർഗൻ, ജോറൂട്ട്, കോച്ച് ട്രെവർ ബെയ്‌ലിസ് എന്നിവരും പുതുവർഷ രാജമുദ്ര ഏറ്റുവാങ്ങി.

ശ്രീലങ്ക 345/8

ഹമ്പൻടോട്ട : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 345/8 എന്ന സ്കോർ ഉയർത്തി. അവിഷ്ക ഫെർണാൻഡോയും (127), കുശാൽ മെൻഡിസും (119), സെഞ്ച്വറികൾ നേടുകയും മൂന്നാം വിക്കറ്റിൽ 239 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.

കേരള യൂണിവേഴ്സിറ്റി സെമി ഫൈനലിൽ

ഭുവനേശ്വർ : ഖോലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഗെയിംസിൽ കേരള യൂണിവേഴ്സിറ്റി സെമിയിലെത്തി. ക്വാർട്ടറിൽ 4-0ത്തിന് പട്യാല ഗുരു നാനാക്ക് യൂണിവേഴ്സിറ്റിയെ കീഴടക്കി.

ഗോകുലം സെമിയിൽ

കോഴിക്കോട് : കേരള പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന സെമിയിൽ 5-1 ന് കോവളം എഫ്.സിയെ കീഴടക്കി. ഗോകുലം എഫ്.സി സെമിയിലെത്തി. എമിൽ ബെന്നി ഹാട്രിക്ക് നേടി.