ഐ.എസ്.എൽ സെമി ലൈനപ്പായി
Wednesday 26 February 2020 11:11 PM IST
മുംബയ് : ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനൽ ഫിക്സ്‌ചർ തയ്യാറായി. ചെന്നൈയിൽ എഫ്.സി, എഫ്.സി ഗോവ, ബംഗളുരു എഫ്.സി, എടികെ എന്നിവരാണ് ഇക്കുറി സെമിയിലെത്തിയിരിക്കുന്നത്.
ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഇരുപാദങ്ങളായാണ് സെമി ഫൈനൽ നടക്കുന്നത്. ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കാൻ ഇത്തവണ മുതൽ എവേ ഗോളും പരിഗണിക്കും.
ഫെബ്രുവരി 29 ന് ചെന്നൈയിനും ഗോവയും തമ്മിലാണ് ആദ്യ സെമി.
ഐ.എസ്.എൽ പ്ളേ ഒാഫ് ഫിക്സ്‌ചർ
ആദ്യപാദ സെമി ഫൈനലുകൾ
ഫെബ്രു 29 - ചെന്നൈയിൻ എഫ്.സി Vs എഫ്.സി. ഗോവ
മാർച്ച് 1 - ബംഗളുരു എഫ്.സി Vs എ.ടി.കെ
രണ്ടാം പാദ സെമി ഫൈനലുകൾ
മാർച്ച് 7 - എഫ്.സി ഗോവ Vs ചെന്നൈയിൻ എഫ്.സി
മാർച്ച് 8 - എ.ടി.കെ Vs ബംഗളുരു ഫൈനൽ മാർച്ച് 14 ഞായറാഴ്ച ഗോവയിൽ.