ഡു​പ്ളെ​സി​യെ ​ ​ഏ​ക​ദി​ന​ ​ടീ​മി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി

Thursday 27 February 2020 12:12 AM IST
ഡു​പ്ളെ​സി

കേ​പ്ടൗ​ൺ​ ​:​ ​എ​ല്ലാ​ ​ഫോ​ർ​മാ​റ്റു​ക​ളി​ലെ​യും​ ​ക്യാ​പ്റ്റ​ൻ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​പു​റ​ത്താ​യ​ ​ഫാ​ഫ് ​ഡു​പ്ളെ​സി​യെ​ ​ആ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​മൂ​ന്ന് ​ഏ​ക​ദി​ന​ങ്ങ​ളു​ടെ​ ​പ​ര​മ്പ​ര​യി​ൽ​ ​നി​ന്ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ​ ​മാ​സം​ ​ഇം​ഗ്ള​ണ്ടി​നെ​തി​രെ​ ​മൂ​ന്ന് ​ഏ​ക​ ​ദി​ന​ങ്ങ​ളു​ടെ​ ​പ​ര​മ്പ​ര​യി​ൽ​ ​നി​ന്ന് ​ഡു​പ്ളെ​സി​യെ​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ​ ​ട്വ​ന്റി​ ​-​ 20​ ​പ​ര​മ്പ​ര​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​അ​തി​ന്ശേ​ഷ​മാ​ണ് ​വീ​ണ്ടും​ ​ഒ​ഴി​വാ​ക്ക​ൽ. ഇ​തോ​ടെ​ ​ഡു​പ്ളെ​സി​ ​ഏ​ക​ദി​ന​ ​ടീ​മി​ൽ​ ​ഇ​നി​ ​ക​ളി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ഈ​ ​വ​ർ​ഷം​ ​ന​ട​ക്കു​ന്ന​ ​ട്വ​ന്റി​ ​-​ 20​ ​ലോ​ക​ ​ക​പ്പോ​ടെ​ ​ക​രി​യ​ർ​ ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ​ഡു​പ്ളെ​സി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ആ​ ​നി​ല​യ്ക്ക് ​ഇ​നി​ ​ഏ​ക​ദി​ന​ങ്ങ​ൾ​ ​ക​ളി​പ്പി​ക്കാ​നി​ട​യി​ല്ല.​ ​മൂ​ന്നു​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​ന​ട​ക്കു​ന്ന​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ല​ക്ഷ്യ​മി​ട്ട് ​ടീ​മൊ​രു​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ക്രി​ക്ക​റ്റ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.