എം.ജി. അറിയിപ്പുകൾ
Thursday 27 February 2020 6:15 PM IST
പരീക്ഷകൾ മാറ്റി
മാർച്ച് 13 മുതൽ നടത്താനിരുന്ന രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ മാറ്റി.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 25 മുതൽ ഏപ്രിൽ മൂന്നുവരെ നടക്കും.
പരീക്ഷാഫലം
രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (പഴയ സ്‌കീം/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ അപേക്ഷിക്കാം.