കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Monday 09 March 2020 11:04 PM IST

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.എച്ച്.എം റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ

ഒന്നാം സെമസ്റ്റർ ബി. ബി. എ - എൽ.എൽ .ബി (ഓണേഴ്‌സ്, 2011 സ്‌കീം, 2019 പ്രവേശനം മാത്രം), എൽ.എൽ .ബി (യൂണിറ്ററി, ത്രിവത്സരം, 2015 സ്‌കീം, 2019 പ്രവേശനം മാത്രം) റഗുലർ പരീക്ഷ മാർച്ച് 23ന് ആരംഭിക്കും.

പിഎച്ച്.ഡി പ്രവേശനം

പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിലെ പിഎച്ച്.ഡി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാർച്ച് 11നകം പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0494 2407388.

പരീക്ഷാഫലം

കഴിഞ്ഞ നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 21 വരെ അപേക്ഷിക്കാം.

തുടർപഠനം

വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ ബി.എ/ ബി.കോം/ ബി.എസ്.സി (മാത്തമാറ്റിക്‌സ്)/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം/ സ്ട്രീം ചേഞ്ച് (2015-17 പ്രവേശനം) നേടുന്നതിന് മാർച്ച് പത്തിന് കൂടി അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐ.ഡി/ ടി.സി. സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407356, 2407494.