കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Tuesday 10 March 2020 6:41 PM IST

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

16ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങളിൽ ചിലതിന് മാറ്റം വരുത്തി. പരീക്ഷ എഴുതേണ്ട സെന്റർ ബ്രാക്കറ്റിൽ: മുതലമട പിസാറ്റ് എൻജിനിയറിംഗ് കോളേജ് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്), പാലക്കാട്, മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (പാലക്കാട്, കുളപ്പുള്ളി അൽ അമീൻ എൻജിനിയറിംഗ് കോളേജ്), മഞ്ചേരി ഏറനാട് നോളജ് സിറ്റി ഓഫ് എൻജിനിയറിംഗ് (മലപ്പുറം, പട്ടിക്കാട് എം.ഇ.എ എൻജിനിയറിംഗ് കോളേജ്), പാലക്കാട് കൊടുമ്പ് പ്രൈം കോളേജ് ഒഫ് എൻജിനിയറിംഗ് (പാലക്കാട് മങ്കര അമ്മിണി കോളേജ് ഓഫ് എൻജിനിയറിംഗ്).

എം.ബി.എ പ്രവേശനം കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, സർവകലാശാലാ നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), ജോൺ മത്തായി സെന്റർ, പാലക്കാട് കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലും എം.ബി.എ പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407363.

പരീക്ഷ അഞ്ചാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 23ന് ആരംഭിക്കും.

പരീക്ഷാഫലം മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.