കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Wednesday 11 March 2020 6:09 PM IST

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ ഉൽ ഉലമ/ബി.എസ്.സി/ബി.എം.എം.സി (സി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ മലയാളം, എം.എ മലയാളം വിത്ത് ജേണലിസം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.സി.എ ഏപ്രിൽ 2019 പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.

സർട്ടിഫിക്കറ്റ് പരിശോധന മാറ്റി
റൂം ബോയ് കം ബെയറർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷിച്ചവർക്ക് 12ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന മാറ്റി.