ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്ക്കരിക്കുക...പിന്നെല്ലാം ശരിയാകും: പ്രതിഷേധവുമായി ഹരീഷ് പേരടി

Friday 13 March 2020 6:24 PM IST

കൊച്ചി: കേരളത്തിന്റെ മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പത്രസമ്മേളനങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട് നടൻ ഹരീഷ്‌ പേരടി. പരുഷമായ വാക്കുകൾ ഉപയോഗിച്ച് തന്റെ ഹ്രസ്വമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ഈ വിമർശനം നടത്തിയത്. സെൻകുമാറും ചെന്നിത്തലയും ഒന്നിച്ചിരിക്കുന്ന ഒരു ഫോട്ടോയും ഹരീഷ് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. ചിത്രത്തിന് മേൽ 'എക്സ്' എന്ന് വെട്ടിയിട്ടുണ്ട്. കേരളം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇവരുടെ പത്രസമ്മേളനങ്ങൾ അവഗണിക്കുകയാണ് വേണ്ടതെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ പിന്നെയെല്ലാം ശരിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'കേരളത്തിലെ മാധ്യമ പ്രവർത്തകരോട് ഒരു അഭ്യർത്ഥന ....കേരളം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്ക്കരിക്കുക...പിന്നെയെല്ലാം ശരിയാകും...'