കേരള സർവ്വകലാശാല

Friday 13 March 2020 7:55 PM IST

പ്രാക്ടി​ക്കൽ

എട്ടാം സെമ​സ്റ്റർ ബി.​ടെക് (2008 സ്‌കീം & 2013 സ്‌കീം) നവം​ബർ 2019 ഇൻഫർമേ​ഷൻ ടെക്‌നോ​ളജി ശാഖ​യുടെ പ്രാക്ടി​ക്കൽ 18, 20 തീയ​തി​ക​ളിൽ യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയ​റിം​ഗ്, കാര്യ​വ​ട്ടത്ത് നട​ക്കു​ന്നു.

വൈവാവോസി

ആറാം സെമ​സ്റ്റർ എം.​ബി.​എൽ പരീ​ക്ഷ​യുടെ വൈവാ വോസി 19 ന് സർവ​ക​ലാ​ശാല സമു​ച്ച​യത്തിലു​ളള കമ്പ്യൂ​ട്ടർ സെന്റ​റിലെ സെമി​നാർ ഹാളിൽ രാവിലെ 10.30 ന് നട​ത്തും.

പി.ജി - പ്രവേ​ശന പരീക്ഷ മാറ്റി

ഏപ്രിൽ 1 മുതൽ 7 വരെ നട​ത്താ​നി​രുന്ന സർവ​ക​ലാ​ശാ​ല​യുടെ വിവിധ പഠ​ന​വ​കു​പ്പു​ക​ളിലെ (സി.​എ​സ്.​എ​സ്) പി.ജി അഡ്മി​ഷ​നു​വേ​ണ്ടി​യു​ളള പ്രവേ​ശന പരീക്ഷ മാറ്റി​വ​ച്ചു.

സി.​എ​സ്.​എസ് - പരീ​ക്ഷ​ മാറ്റി

സർവ​ക​ലാ​ശാ​ല​യുടെ വിവിധ പഠ​ന​വ​കു​പ്പു​ക​ളിലെ (സി.​എ​സ്.​എ​സ്) 16 മുതൽ നട​ക്കേണ്ടി​യി​രുന്ന രണ്ടാം സെമ​സ്റ്റർ പരീക്ഷ (2019​-2021 ബാച്ച്), ഏപ്രിൽ 16 ലേക്ക് മാറ്റി.

സൂക്ഷ്മ​പ​രി​ശോ​ധ​ന

നാലാം സെമ​സ്റ്റർ യൂണി​റ്ററി എൽ എൽ.ബി പരീ​ക്ഷ​യുടെ സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് അപേ​ക്ഷി​ച്ചി​ട്ടു​ളള വിദ്യാർത്ഥി​കൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടി​ക്ക​റ്റു​മായി റീവാ​ല്യു​വേ​ഷൻ സെക്‌ഷ​നിൽ (ഇ.​ജെ X) 16 മുതൽ 19 വരെ​യു​ളള പ്രവൃത്തി ദിന​ങ്ങ​ളിൽ ഹാജ​രാ​കണം.

പരീ​ക്ഷാ​കേന്ദ്രം

17 ന് ആരം​ഭി​ക്കുന്ന പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്‌കീം (പ്രൈ​വറ്റ് ആൻഡ് സപ്ലി​മെന്റ​റി) പരീ​ക്ഷ​കൾക്ക് യൂണി​വേ​ഴ്സിറ്റി കോളേ​ജ്, തിരു​വ​ന​ന്ത​പുരം പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ച വിദ്യാർത്ഥി​കൾ ക്രൈസ്റ്റ് നഗർ കോളേ​ജ്, മാറ​ന​ല്ലൂരും കൊല്ലം ഫാത്തിമ മാതാ കോളേ​ജ് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ചവർ ശ്രീ.​വി​ദ്യാ​ധി​രാജാ കോളേജ് (എ​സി.​വി.​ആർ) കരു​നാ​ഗ​പ്പ​ള്ളി​യിലും ശാസ്താം​കോട്ട ഡി.​ബി.​കോ​ളേ​ജ് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ചവർ ടി.​കെ.​എം.​കോ​ളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലത്തും നെടു​മ​ങ്ങാട് ഗവൺമെന്റ് കോളേ​ജ് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ചവർ നാഷ​ണൽ കോളേ​ജ്, മണ​ക്കാടും തിരു​വ​ന​ന്ത​പുരം സംസ്‌കൃത കോളേ​ജ് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ച ഓഫ്‌ലൈൻ ആൻഡ് ഓൺലൈൻ സപ്ലി​മെന്ററി വിദ്യാർത്ഥി​കൾ നാഷ​ണൽ കോളേ​ജ്, മണ​ക്കാടും നാലാ​ഞ്ചിറ മാർ ഇവാ​നി​യോസ് കോളേ​ജ് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ചവർ എം.ജി കോളേ​ജ്, തിരു​വ​ന​ന്ത​പു​രത്തും പന്ത​ളം എൻ.​എ​സ്.​എസ് കോളേ​ജ് പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷിച്ച എല്ലാ ഓൺലൈൻ സപ്ലി​മെന്ററി വിദ്യാർത്ഥി​കളും സെന്റ്.​സി​റിൾസ് കോളേ​ജ്, അടൂരും പരീക്ഷ എഴു​തണം. സംസ്‌കൃത കോളേ​ജിലെ ഓൺലൈൻ റഗു​ലർ വിദ്യാർത്ഥി​കൾക്കും പന്തളം എൻ.​എ​സ്.​എസ് കോളേ​ജിലെ മറ്റു​ളള ഓൺലൈൻ റഗു​ലർ, ഓഫ്‌ലൈൻ, അഡീിഷ​ണൽ ഇല​ക്ടീവ് വിദ്യാർത്ഥി​കൾക്കും പരീക്ഷാ​കേ​ന്ദ്ര​ത്തിൽ മാറ്റ​മി​ല്ല.

ടൈംടേ​ബിൾ

23 ന് ആരം​ഭി​ക്കുന്ന ആറാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.എ/ബി.​എ​സ്.സി/ബി.കോം (എ​ഫ്.​ഡി.​പി) - (റ​ഗു​ലർ 2017 അഡ്മി​ഷൻ, സപ്ലി​മെന്ററി - 2014, 2015 & 2016 അഡ്മി​ഷൻ & 2013 മേഴ്സി​ചാൻസ്) ഡിഗ്രി പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

23 ന് ആരം​ഭി​ക്കുന്ന ആറാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ബി.എ/ബി.​എ​സ്.സി/ബി.കോം/ബി.​പി.എ/ബി.​ബി.എ/ബി.​സി.എ/ബി.​എ​സ്.​ഡബ്ല്യൂ/ബി.​വോക് (റഗു​ലർ - 2017 അഡ്മി​ഷൻ, സപ്ലി​മെന്ററി 2014, 2015 & 2016 അഡ്മി​ഷൻ, മേഴ്സി​ചാൻസ് 2013 അഡ്മി​ഷൻ) പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

പരീ​ക്ഷാ​ഫീസ്

ബാച്ചി​ലർ ഒഫ് ഫിസി​ക്കൽ എഡ്യൂ​ക്കേ​ഷൻ (4 വർഷ ഇന്റ​ഗ്രേ​റ്റഡ് കോഴ്സ് - 2011 സ്‌കീം) ര്, നാല്, ആറ് സെമ​സ്റ്റർ സപ്ലി​മെന്ററി പരീ​ക്ഷ​യ്ക്കു​ളള അപേ​ക്ഷ​കൾ ഓൺലൈ​നായി പിഴ​കൂ​ടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴ​യോടെ 28 വരെയും സമർപ്പി​ക്കാം.

ആറാം സെമ​സ്റ്റർ ത്രിവ​ത്സര എൽ ​എൽ.ബി പരീ​ക്ഷ​കൾക്ക് പിഴ​കൂ​ടാതെ 25 വരെയും 150 രൂപ പിഴ​യോടെ 28 വരെയും 400 രൂപ പിഴ​യോടെ 31 വരെയും ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

മൂന്നാം സെമ​സ്റ്റർ എൽ എൽ.എം പരീ​ക്ഷാഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് 23 ന് മുൻപായി അപേ​ക്ഷ​കൾ സർവ​ക​ലാ​ശാല ഓഫീ​സിൽ സമർപ്പി​ക്കണം.

രണ്ടാം സെമ​സ്റ്റർ എം.​എ​സ്‌സി ബോട്ട​ണി, ജോഗ്ര​ഫി, കെമി​സ്ട്രി, പോളി​മർ കെമി​സ്ട്രി, അപ്ലൈഡ് കെമി​സ്ട്രി, അന​ലി​റ്റി​ക്കൽ കെമി​സ്ട്രി, മെഡി​സി​നൽ കെമി​സ്ട്രി, ബയോ​കെ​മി​സ്ട്രി, എം.എ സംസ്‌കൃതം (സ്‌പെ​ഷ്യൽ), ഫിലോ​സ​ഫി, പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷൻ, ഇക്ക​ണോ​മി​ക്സ്, ഹിസ്റ്ററി കോഴ്സു​ക​ളുടെ പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

പിഎ​ച്ച്.ഡി നൽകി

ദീപ.വി, ഹിമ.എസ്, ദീപ.ഐ, താപസ് പ്രധാൻ (ബ​യോ​ടെ​ക്‌നോ​ള​ജി), ഗായത്രി സി.പി (ഹോം സയൻസ്), കവിത കെ.ജെ, മോളി.ബി (സു​വോ​ള​ജി), അജീന ബീഗം എ. എസ് (ക​മ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനി​യ​റിം​ഗ്), ഹിരൺ എച്ച്.​എൽ (ഫ്യൂ​ച്ചേഴ്സ് സ്റ്റഡീ​സ്), സിനിയ ടി നുജൂം (മെ​ഡി​സിൻ), അശ്വതി നാഥ് എൻ.ജെ, അനൂപ അശോ​ക്, ശിൽപ ശശാ​ങ്കൻ, സിനി​ മോൾ വി.​എൻ, സിമു രാജേ​ന്ദ്രൻ (കൊ​മേ​ഴ്സ്), ശാലിനി സി.​എസ്, ഷെറിൽ എലി​സ​ബത്ത് ജോസ് (സൈ​ക്കോ​ള​ജി), ഷിജു​ഖാൻ ജെ.​എസ്, അനുപ ജി, ശ്രീകല.പി (മ​ല​യാ​ളം), ജാസ്മിൻ പീറ്റർ (ബ​യോ​കെ​മി​സ്ട്രി), മൻസ എം.എം (ബോ​ട്ട​ണി), ഷീന ബിജു​കു​മാർ (എ​ഡ്യൂ​ക്കേ​ഷൻ), മെറീന പോളിൻ സി.ജെ (ഹി​ന്ദി), ജോൺസൺ എം.എം, സുബ്ബലക്ഷ്മി ജി.​എസ് (സോ​ഷ്യോ​ള​ജി), അയ്യ​പ്പ​ദാ​സൻ പിളള ആർ (മാ​നേ​ജ്‌മെന്റ് സ്റ്റഡീ​സ്), ജോബി സിറി​യക് (ഇം​ഗ്ലീ​ഷ്) എന്നി​വർക്ക് പിഎ​ച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡി​ക്കേറ്റ് യോഗം തീരു​മാ​നി​ച്ചു.

നാഡ് രജി​സ്‌ട്രേ​ഷൻ

സർവ​ക​ലാ​ശാ​ല​യിൽ നിന്നും 2003 ജനു​വരി - 2019 ഒക്‌ടോ​ബൽ കാല​യ​ള​വിൽ പി.​ജി, 2012 ജനു​വരി - 2019 ഏപ്രിൽ കാല​യ​ള​വിൽ ബി.ടെക്, 2009 ജനു​വരി - 2019 ഏപ്രിൽ കാല​യ​ള​വിൽ ബി.​എ​ഡ്, 2014 ജനു​വരി - 2019 മേയ് കാല​യ​ള​വിൽ എൽ.​എൽ.​ബി, 2013 ജനു​വരി - 2019 ജൂലൈ കാല​യ​ള​വിൽ എം.​ബി.​എ, 2014 ജനു​വരി - 2019 മേയ് കാല​യ​ള​വിൽ എം.​സി.​എ, 2013 ജനു​വരി - 2017 ജൂലൈ കാല​യ​ള​വിൽ എം.​പ്ലാൻ, 2015 ജനു​വരി - 2018 ജൂലൈ കാല​യ​ള​വിൽ എം.​ആർക്ക് എന്നീ പരീ​ക്ഷ​കൾ പാസാ​യ​വ​രുടെ ഡിഗ്രി സർട്ടി​ഫി​ക്കറ്റ് നാഡ് വെബ്‌സൈ​റ്റിൽ അപ്‌ലോഡ് ചെയ്തി​ട്ടു​്. ഈ സർട്ടി​ഫി​ക്കറ്റ് ലഭി​ക്കു​ന്ന​തി​നായി വിദ്യാർത്ഥി​കൾ cvl.nad.co.in എന്ന വെബ്‌സൈ​റ്റി​ലൂടെ രജി​സ്‌ട്രേ​ഷൻ പൂർത്തി​യാ​ക്ക​ണം. ആധാർ മുഖേന രജി​സ്‌ട്രേ​ഷൻ പൂർത്തി​യാ​ക്കു​ന്ന​വർക്ക് നാഡ് ഐ.ഡി അപ്പോൾ തന്നെ ലഭി​ക്കു​ന്ന​താ​ണ്. പ്രസ്തുത നാഡ് ഐ.​ഡിയും പാസ്‌വേഡും ഉപ​യോ​ഗിച്ച് വീും ലോഗിൻ ചെയ്ത് ക്ലെയിം അവാർഡ് എന്ന ഓപ്ഷ​നി​ലൂടെ സർട്ടി​ഫി​ക്കറ്റ് ലഭ്യ​മാ​കും. ആധാർ മുഖേനയല്ലാതെ രജി​സ്‌ട്രേ​ഷൻ പൂർത്തി​യാ​ക്കു​ന്ന​വർ നാഡ് ഐ.ഡി ലഭി​ക്കു​ന്ന​തി​നായി സർവ​ക​ലാ​ശാ​ല​യുടെ ഇ-​മെ​യി​ലി​ലേക്ക് തിരി​ച്ച​റി​യൽ രേഖ, ഡിഗ്രി സർട്ടി​ഫി​ക്കറ്റ് എന്നി​വ​യുടെ പകർപ്പ് അയ​യ്ക്കു​ക. വിശ​ദ​വി​വ​ര​ങ്ങൾക്ക് - www.nad.gov.in, www.keralauniversity.ac.in Email: nad@keralauniversity.ac.in ഫോൺ: 0471 2386403

ശില്പ​ശാല മാറ്റി​

കേരള സർവ​ക​ലാ​ശാല ഐ. ക്യു. എ. സി 16, 17 തീയ​തി​ക​ളിൽ 'Meeting Quality Outcomes for Higher Education Institutions'എന്ന വിഷ​യ​ത്തിൽ നട​ത്താനി​രുന്ന എൻ.​എ.​എ.സി ശില്പ​ശാല മാറ്റി​വ​ച്ചു.