കണ്ണൂർ യൂണി. വാർത്തകൾ

Monday 16 March 2020 5:44 PM IST

പരീക്ഷ മാറ്റിവച്ചു

ഏപ്രിൽ നാലിന് ആരംഭിക്കാനിരുന്ന ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (നവംബർ 2019) പരീക്ഷകൾ മാറ്റിവച്ചു.


ഇന്റേണൽ മാർക്ക് സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത റഗുലർ വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കുകൾ 17 മുതൽ 23 ന് വൈകിട്ട് 5വരെ ഓൺലൈനായി സമർപ്പിക്കാം.


പ്രായോഗിക/വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും
ആറാം സെമസ്റ്റർ ബി. എ. ഇക്കണോമിക്‌സ്/ ഡിവെലപ്‌മെന്റ് ഇക്കണോമിക്‌സ് പ്രോഗ്രാമിന്റെ പ്രോജക്ട് മൂല്യനിർണയം 26 നും ആറാം സെമസ്റ്റർ ബി. എസ് സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന്റെ പ്രോജക്ട് മൂല്യനിർണയവും പ്രായോഗിക/ വാചാ പരീക്ഷകളും 19നും ആരംഭിക്കും.