എം. ജി.അറിയിപ്പുകൾ
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ സപ്ലിമെന്ററി)/ ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും.
പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം.9 പി.എം. റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 27 മുതൽ നടക്കും. പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമേ അടയ്ക്കണം.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ടി.ടി.എം. (സി.എസ്.എസ്., റഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.