കൊറോണയ്ക്ക് വ്യാജ ചികിത്സ,​ റെയ്ഡിന് പിന്നാലെ മോഹനൻ വൈദ്യർ അറസ്റ്റിൽ

Wednesday 18 March 2020 6:55 PM IST

തൃശൂർ : കൊറോണ വൈറസ് പടരുന്നതിനിടെ രോഗബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യരെ അറസ്റ്റുചെയ്തു. തൃശൂർ പട്ടിക്കാട് ആയുർവേദചികിത്സാകേന്ദ്രത്തിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

കൊറോണയ്ക്ക് ഇയാൾ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് സ്ഥലത്ത് റെയ്ഡ് നടത്തിയത്. തുടർന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.