കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
Wednesday 18 March 2020 7:47 PM IST
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.എ മൾട്ടിമീഡിയ/ബി.എ അഫ്‌സൽ ഉൽ ഉലമ (സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും ഫീസടച്ച് ഏപ്രിൽ നാല് വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, എക്‌സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ഏപ്രിൽ ഏഴിനകം ലഭിക്കണം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ എൽ എൽ.ബി (യൂണിറ്ററി), ഒൻപതാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) സേ (ഡിസംബർ 2019)
പരീക്ഷാഫലം വെബ്‌സൈറ്റിൽ.