കേരള സർവ​ക​ലാ​ശാല

Thursday 19 March 2020 6:30 PM IST

പരീ​ക്ഷ​കൾക്ക് മാറ്റ​മില്ല

പരീ​ക്ഷ​കൾക്കൊന്നും മാറ്റ​മില്ലെന്ന് സർവ​ക​ലാ​ശാല പത്ര​ക്കു​റി​പ്പിൽ അറി​യി​ച്ചു. ആരോ​ഗ്യ​വ​കുപ്പ് നിർദ്ദേ​ശി​ക്കുന്ന സുര​ക്ഷിത നട​പ​ടി​കൾ സ്വീക​രി​ച്ചു​കൊണ്ട് പരീ​ക്ഷ​കൾ സുഗ​മ​മായി നട​ത്തു​ന്ന​തിന് സെന്റർ സൂപ്രണ്ടു​മാർക്കും അതതു കോളേജ് പ്രിൻസി​പ്പൽമാർക്കും സർവ​ക​ലാ​ശാല നിർദ്ദേശം നൽകി​യി​ട്ടു​ണ്ട്.

ടൈംടേ​ബിൾ

നാലാം സെമ​സ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് (133) ഡിഗ്രി കോഴ്സിന്റെ ഏപ്രിൽ 6 ന് നട​ത്തേ കോംപ്ലി​മെന്ററി കോഴ്സ് IV - 'ഹിസ്റ്ററി ഒഫ് ഇംഗ്ലീഷ് ലാംഗ്വേജ്' (2014 അഡ്മി​ഷൻ വിദ്യാർത്ഥി​കൾക്ക് മാത്രം) പരീക്ഷ ഏപ്രിൽ 15 ന് നട​ത്തും. പുതു​ക്കിയ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ എം.​ടെക് (പാർട്ട് ടൈം/ഫുൾ ടൈം) മൂന്നാം സെമ​സ്റ്റർ എം.​ടെക് (പാർട്ട് ടൈം) (2013 സ്‌കീം - സപ്ലി​മെന്റ​റി, സെപ്തംബർ 2019) (സി​വിൽ, മെക്കാ​നി​ക്കൽ, ഇല​ക്ട്രി​ക്കൽ, ഇല​ക്‌ട്രോ​ണി​ക്സ്, കമ്പ്യൂ​ട്ടർ സയൻസ് എൻജി​നി​​യ​റിംഗ് ബ്രാഞ്ചു​കൾ) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് 31 വരെ അപേ​ക്ഷി​ക്കാം.

വിദൂ​ര​വി​ദ്യാ​ഭ്യാസ കേന്ദ്രം നട​ത്തുന്ന ബി.എ എസ്.​ഡി.ഇ (സി.​എ​സ്.​എ​സ്) അഞ്ചും ആറും സെമ​സ്റ്റർ പരീ​ക്ഷ​ക​ളുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭിച്ചു. പിഴ​കൂ​ടാതെ 25 വരെയും 150 രൂപ പിഴ​യോടെ 27 വരെയും 400 രൂപ പിഴ​യോടെ 31 വരെയും അപേ​ക്ഷി​ക്കാം.

അഞ്ചും ആറും സെമ​സ്റ്റർ ബി.​എ​സ് സി മാത്ത​മാ​റ്റിക്സ് (എ​സ്.​ഡി.ഇ - 2017 അഡ്മി​ഷൻ) പരീ​ക്ഷ​കൾക്ക് ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പിഴ​കൂ​ടാതെ 25 വരെയും 150 രൂപ പിഴ​യോടെ 28 വരെയും 400 രൂപ പിഴ​യോടെ 31 വരെയും അപേ​ക്ഷി​ക്കാം.

അഞ്ചും ആറും സെമ​സ്റ്റർ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ വിദൂര വിദ്യാ​ഭ്യാസ​വി​ഭാഗം (2017 അഡ്മി​ഷൻ) പരീ​ക്ഷ​കൾക്ക് പിഴ​കൂ​ടാതെ 25 വരെയും 150 രൂപ പിഴ​യോടെ 28 വരെയും 400 രൂപ പിഴ​യോടെ 31 വരെയും അപേ​ക്ഷി​ക്കാം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പരീ​ക്ഷാ​ഫീ​സിനു പുറമേ സി.വി ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധി​ക​മായി അട​യ്‌ക്കണം.

അപേക്ഷ ക്ഷണി​ക്കുന്നു

സർവ​ക​ലാ​ശാ​ല​യുടെ സെന്റർ ഫോർ അഡൽട്ട് ആൻഡ് കണ്ടി​ന്യൂ​യിംഗ് എഡ്യൂ​ക്കേ​ഷൻ ആൻഡ് എക്സ്റ്റൻഷൻ യൂണി​റ്റിന്റെ കീഴിൽ തിരു​വ​ന​ന്ത​പുരം കല്ലറ പാങ്ങോട് മന്നാ​നിയ കോളേ​ജിൽ നടത്തി വരുന്ന തൊഴി​ല​ധി​ഷ്ഠിത സർട്ടി​ഫി​ക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേ​ഷൻ സയൻസ് കോഴ്സിന്റെ അടുത്ത ബാച്ചി​ലേക്ക് അപേക്ഷ ക്ഷണി​ച്ചു. യോഗ്യത: പ്ലസ്ടു, കോഴ്സ് കാലാ​വധി: 6 മാസം, കോഴ്സ്ഫീസ്: 7500. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 9048538210