പി.എസ്.സി
Friday 20 March 2020 6:54 PM IST
ഇ-വേക്കൻസി സോഫ്റ്റ്‌വെയർ നിർബന്ധമാക്കി
വിവിധ വകുപ്പുകൾ, കമ്പനി/ബോർഡ്/കോർപ്പറേഷനുകൾ, പി.എസ്.സി മുഖേന നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 31 ന് ശേഷം ഇ-വേക്കൻസി സോഫ്ട്‌വെയർ മുഖാന്തരം അല്ലാതെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ സ്വീകരിക്കില്ല.
നിയമനശുപാർശ നേരിട്ടുനൽകുന്നത് നിറുത്തിവച്ചു കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമനശുപാർശ മെമ്മോ നേരിട്ട് ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന നടപടി താത്കാലികമായി നിറുത്തിവച്ചു. സാധാരണതപാൽ വഴി നിയമനശിപാർശ മെമ്മോ നൽകാനും അതോടൊപ്പം ഉദ്യോഗാർത്ഥിയുടെ പ്രൊഫൈലിൽ ഇതു സംബന്ധിച്ച അറിയിപ്പു നൽകാനും തീരുമാനിച്ചു.