കെ.എസ്.ആർ.ടി.സി : നഷ്ടം 100 കോടി കടന്നു-​ശമ്പള വിതരണം അവതാളത്തിൽ

Tuesday 24 March 2020 12:03 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശരാശരി മാസ വരുമാനം 200 കോടി രൂപയായിരുന്നു. കൊറോണാ ഭീതിയിൽ ബസ് സർവീസ് വെട്ടിക്കുറച്ചപ്പോൾ മാർച്ചിൽ ലഭിച്ചത് 91 കോടി രൂപ ... സംസ്ഥാനം അടച്ചിടുന്നതോടെ അവശേഷിക്കുന്ന ബസ് സർവീസും നിലയ്ക്കും. വരുമാനം ഇതോടെ, ശമ്പള വിതരണവും പ്രതിസന്ധിയിലായി...

മാർച്ച് രണ്ടിന് 6.45 കോടി രൂപയാണ് കളക്ഷനായി ലഭിച്ചത്. 5312 സർവീസുകളിൽ അന്ന് നടത്തിയത് 4321 എണ്ണമായിരുന്നു. 29.78 ലക്ഷ ആളുകൾ അന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി. 15 ആയപ്പോഴേക്കും കളക്ഷൻ 2.75 ലക്ഷമായി കൂപ്പുകുത്തി. 2,​756 ബസുകളേ നിരത്തിലിറക്കിയുള്ളൂ. 12.11 ലക്ഷമായി യാതക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ഇന്നലെ 2100 ബസുകളാണ് നിരത്തിലിറക്കിയത് ട്രെയിനുകളിലെ യാത്രക്കാർ ബസ് സ്റ്റോപ്പുകളിലെത്തിയതുകൊണ്ട് എണ്ണം 18 ലക്ഷമായി വർദ്ധിച്ചു.

തിയതി--യാത്രക്കാരുടെ എണ്ണം - വരുമാനം

മാർച്ച് 9 - -23.78ലക്ഷം 5.52 കോടി

10 - 26.14 ലക്ഷം -5.65 കോടി

11 - 23.18 ലക്ഷം - 5.03 കോടി

12 - 20.90 ലക്ഷം - 4.41 കോടി

13 - 20.58 കോടി -4.15 കോടി

14 - 16.38 ലക്ഷം -3.57 കോടി

15 - 12.11 ലക്ഷം -2.75 കോടി

16 - 18 ലക്ഷം - 3.76 കോടി

17 - 17.84 ലക്ഷം - 3.54 കോടി

18 - 16.86 ലക്ഷം - 3.24 കോടി

19 --16.23 ലക്ഷം - 3.09 കോടി

20- -12.34 ലക്ഷം - 2.91 കോടി

21- -12.01 ലക്ഷം - 2.52 കോടി