കേരള സർവകലാശാല

Tuesday 24 March 2020 5:54 PM IST
UNIVERSITY OF KERALA LOGO

പരീ​ക്ഷാ​ഫീസ് ​ തീയതി നീട്ടി

സർവ​ക​ലാ​ശാല പരീ​ക്ഷ​കൾക്ക് ഫീസ​ട​യ്ക്കു​ന്ന​തി​നു​ളള തീയ​തി​കൾ പുനഃക്ര​മീ​ക​രി​ച്ചു. മൂന്ന്, നാല്, അഞ്ച്, ആറ് സെമ​സ്റ്റർ ബി.​ബി.എ (എ​സ്.​ഡി.​ഇ) പരീ​ക്ഷയ്ക്ക് പിഴ​കൂ​ടാതെ 6 വരെയും 150 രൂപ പിഴ​യോടെ 8 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 15 വരെയും അപേ​ക്ഷി​ക്കാം.

ആറാം സെമ​സ്റ്റർ യൂണി​റ്ററി എൽ എൽ.ബി പരീ​ക്ഷയ്ക്ക് പിഴ​കൂ​ടാതെ 2 വരെയും 150 രൂപ പിഴ​യോടെ 6 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 8 വരെയും അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എസ് ബി.എ/ബി.​എ​സ്.സി/ബി.​കോം, സി.​ബി.​സി.​എ​സ്.​എസ് (ക​രി​യ​ർ റിലേ​റ്റ​ഡ്) പരീ​ക്ഷ​കൾക്ക് പിഴ​കൂ​ടാതെ 3 വരെയും 150 രൂപ പിഴ​യോടെ 6 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 8 വരെയും അപേ​ക്ഷി​ക്കാം.

എൽ എൽ.ബി (ത്രി​വ​ത്സരം/പഞ്ച​വ​ത്സരം -മേഴ്സി​ചാൻസ്) പരീ​ക്ഷയ്ക്ക് പിഴ​കൂ​ടാതെ 6 വരെയും 150 രൂപ പിഴ​യോടെ 8 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 16 വരെയും അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ ബി.​പി.​എ​ഡ്, മൂന്നാം സെമ​സ്റ്റർ ബി.​എ​ച്ച്.​എം.​സി.ടി എന്നീ പരീ​ക്ഷ​കൾക്ക് 150 രൂപ പിഴ​യോടെ 3 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 6 വരെയും അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ എം.​ബി.എ (എ​സ്.​ഡി.​ഇ), മൂന്നാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം) എന്നീ പരീ​ക്ഷ​കൾക്ക് 400 രൂപ പിഴ​യോടെ ഏപ്രിൽ 3 വരെ അപേ​ക്ഷി​ക്കാം.