കാസർകോട് ജില്ലയിൽ നിരീക്ഷണത്തിൽ 3794 പേർ, ജനറൽ ആശുപത്രി കൊറോണ ആശുപത്രി
Thursday 26 March 2020 10:04 AM IST
കാസർകോട് :കൊറോണ വൈറസ് ബാധിത പശ്ചാത്തലത്തിൽ ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 3794 പേർ. ഇതിൽ 94 പേർ ആശുപത്രികളിലും, 3700 ആളുകൾ വീടുകളിലുമാണ്. ഇന്ന് 49 പേരുടെ സാമ്പിളുകളാണ് പുതൂതായി പരിശോധനയ്ക്ക് അയച്ചത്. പുതിയതായി ഒമ്പത് പേരെ കൂടി ഐസൊലേഷൻ വാര്‍ഡുകളിൽ പ്രവേശിപ്പിച്ചു. കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റുന്നതിന്റെ ഭാഗമായി ജനറൽ ആശുപത്രിയിലെ പ്രസവസംബന്ധമായ ചികിത്സയും ശിശു രോഗ വിഭാഗ സേവനവും, നിലവിലെ ജനറലെ ആശുപ്രത്രി ഡോക്ടർമാരുടെയും നഴ്‌സ് മാരുടെയും സേവനവും കാസർകോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.