വീടുകളിൽ പത്രം നിറുത്തരുത്, പ്രത്യേകിച്ചും ഈ അവസരത്തിൽ: കാരണം

Thursday 26 March 2020 11:45 AM IST

പത്രങ്ങളിലൂടെ കൊറോണ വ്യാപനം നടക്കുന്നുവെന്നത് കുപ്രചരണം മാത്രമാണെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്‌ണൻ. ഏതൊരുവിധ ശാസ്ത്രീയമായ അടിത്തറയുമില്ലാത്ത ഒരു കുപ്രചരണം മാത്രമാണത്. ഇന്നത്തെ കാലഘട്ടത്തിൽ വസ്‌തുതകളിലേക്കുള്ള നമ്മുടെ അവസാനത്തെ ജാലകമാണ് ദിനപത്രങ്ങൾ. അതുകൊണ്ടുതന്നെ പ്രിന്റ് മീഡിയ നിലനിൽക്കേണ്ടത് സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ഒരു ആവശ്യമാണെന്നും എഴുത്തുകാരൻ കൂടിയായ ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കുന്നു.

'സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ഒരു കിംവദന്തി വല്ലാതെ പ്രചരിക്കുന്നുണ്ട്. ന്യൂസ് പേപ്പറുകളിലൂടെ കൊറോണ വ്യാപനം നടക്കുന്നുവെന്ന്. ഏതൊരുവിധ ശാസ്ത്രീയമായ അടിത്തറയുമില്ലാത്ത ഒരു കുപ്രചരണം മാത്രമാണത്. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചരണം. പോസ്‌റ്റ് ട്രൂത്ത് എന്നറിയപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ വസ്‌തുതകളിലേക്കുള്ള നമ്മുടെ അവസാനത്തെ ജാലകമാണ് ദിനപത്രങ്ങൾ. അതുകൊണ്ടുതന്നെ പ്രിന്റ് മീഡിയ നിലനിൽക്കേണ്ടത് സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ഒരു ആവശ്യമാണ്. കുപ്രചരണങ്ങളെല്ലാം തള്ളികളഞ്ഞ് എല്ലാവരും പത്രം വായിക്കുകയും വരുത്തുകയും ചെയ്യണം'-ബി. ഉണ്ണികൃഷ്‌ണൻ പറയുന്നു.