റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യം നൽകുമെന്ന് മുഖ്യമന്ത്രി
Thursday 26 March 2020 7:03 PM IST
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് റേഷൻകാർഡ‌് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആധാർ നമ്പർ പരിശോധിച്ചാവും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്തുക.
മറ്റ് റേഷൻ കാർഡുകളിൽ പേരില്ലാത്തവർക്കും ഇത്തരത്തിൽ ഭക്ഷ്യധാന്യം സൗജന്യനിരക്കിൽ വിതരണം ചെയ്യും. ഇതിലൂടെ ഒരു പ്രദേശത്ത് വാടകവീടെടുത്ത് താമസിക്കുന്നവർക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്താനാണ് ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.