ഗുരുതര ചട്ടലംഘനം: കൊറോണ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ മുങ്ങി, പൊങ്ങിയത് കാൺപൂരിൽ
Thursday 26 March 2020 11:38 PM IST
കൊല്ലം: കൊറോണ വൈറസ് രോഗബാധയുടെ സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര സംസ്ഥാനത്തുനിന്നും സ്ഥലംവിട്ടു. ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ഉത്തർ പ്രദേശിലെ കാൺപൂരിലാണെന്നായിരുന്നു കളക്ടറുടെ പ്രതികരണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്റെഈ പ്രവർത്തി ഗുരുതരമായ ചട്ടലംഘനമാണെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.