കേരളത്തിന് പ്രളയ സഹായം 460.77 കോടി അനുവദിച്ചു
Saturday 28 March 2020 12:00 AM IST
ന്യൂഡൽഹി: കേരളം അടക്കം എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അധിക ധനസഹായം അനുവദിച്ചു. കേരളത്തിന് 460.77 കോടി രൂപയാണ് അനുവദിച്ചത്. 2019 ലുണ്ടായ പ്രളയം, വരൾച്ച, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് നൽകേണ്ട 5751.27 കോടിയുടെ അധിക ധനസഹായമാണ് ഈ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. ബീഹാറിന് 953.17 കോടി , നാഗാലാൻഡിന് 177.37 കോടി, ഒഡീഷയ്ക്ക് 179.64 കോടി, മഹാരാഷ്ട്രയ്ക്ക് 1758.18 കോടി , രാജസ്ഥാൻ 1119.98 കോടി , ബംഗാളിന് 1090.68 കോടി രൂപയും അനുവദിച്ചു. കർണാടകയ്ക്ക് മൃഗസംരക്ഷണ മേഖലയിൽ 11.48 കോടി അനുവദിച്ചു.