ഏത്തമിടീക്കൽ: മുഖ്യമന്ത്രി റിപ്പോർട്ട് തേടി

Saturday 28 March 2020 9:45 PM IST

തിരുവനന്തപുരം: കണ്ണൂരിൽ ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ എസ്..പി യതീഷ് ചന്ദ്ര മൂന്ന് പേരെ റോഡരികിൽ നിറുത്തി ഏത്തമിടീച്ച സംഭവത്തിൽ ആഭ്യന്തരസെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോർട്ട് തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ദൃശ്യമാണ് ഇന്നലെ കാണാനിടയായത്.. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ല. ഇത് പൊതുവെ മികച്ച പ്രവർത്തനം നടത്തിവരുന്ന പൊലീസിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നതായി. പല സ്ഥലങ്ങളിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിർവഹിക്കുകയാണ് പൊലീസുകാർ. അതിന് പൊതുവെ സ്വീകാര്യതയും കിട്ടുന്നുണ്ട്. ആ സ്വീകാര്യതയ്ക്ക് മങ്ങലേല്പിക്കാൻ പാടില്ലെന്ന് തന്നെയാണ് സർക്കാരിന്റെ വ്യക്തമായ നിലപാട്. . റിപ്പോർട്ട് വന്നശേഷം നടപടിയെന്തെന്ന് പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.