മദ്യം ലഭിക്കാത്തതിനാൽ വീണ്ടും ആത്മഹത്യ: കൊച്ചിയിൽ യുവാവ് തൂങ്ങിമരിച്ചു

Saturday 28 March 2020 11:23 PM IST

കൊച്ചി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പറവൂർ കൈതാരം സ്വദേശി വാസുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് 36 വയസ്സായിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് വാസു ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

മുൻപ് ഇതേ കാരണത്താൽ തൃശൂർ കുന്നംകുളം സ്വദേശിയായ സനോജ് എന്നയാളും മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ ഉപദേശ​പ്ര​കാ​രം മ​ദ്യം ന​ൽ​കുമെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഇതിനായി താൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം ന​ൽ​കുമെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചിരുന്നു.

മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇന്ന് വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ സംസ്ഥാനത്ത് ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സർക്കാർ പുതിയ തീരുമാനം എടുത്തത്.