അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച് സി.ഐ.ടി.യു നേതാവ് ; കേസെടുത്ത് പൊലീസ്
പാലക്കാട്: ലോക്ക് ഡൗൺ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ സി.ഐ.ടി.യു നേതാവിനെതിരെ കേസ്. സിഐടിയുവിന്റെ അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്.
പട്ടാമ്ബിയില്‍ 400 ലധികം അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്.
ഇന്നലെ പ്രതിഷേധം തുടക്കത്തില്‍ തന്നെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. അതേസമയം തൊഴിലാളികള്‍ പ്രതിഷേധത്തിലേക്ക് എങ്ങനെയെത്തിയെന്ന സാഹചര്യം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അതിനിടെ അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയമിച്ചു.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും നൽകാത്തതിന് എറണാകുളത്ത് പൊലീസ് കേസെടുത്തു. എറണാകുളം തടിയിട്ട പറമ്പിലാണ് സംഭവം. കരാറുകാരായ ചെമ്പറക്കി സ്വദേശി എബ്രഹാം, എൽദോ എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി. 54 തൊഴിലാളികളെയാണ് ഇവർ താമസിപ്പിച്ചിരുന്നത്.