കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

Tuesday 31 March 2020 11:55 AM IST

മലപ്പുറം: കൊറോണ സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. മലപ്പുറം എടക്കരയിൽ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫറായി മുംബയിൽ ജോലി ചെയ്യുകയായിരുന്ന അമ്പത്തെട്ടുകാരനായ ഇദ്ദേഹം അവിടെ വച്ചുണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുൻപാണ് ചികിത്സയ്ക്കുവേണ്ടി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഗീവർഗീസിനെ മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ആളെന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. പരിശോധനാ ഫലം വന്ന ശേഷമെ ശവസംസ്കാരം നടത്തുകയുള്ളു.