കൊവിഡ് 19: എസ്.ആ‌ർ.എം ഗ്രൂപ്പ് ₹1.15 കോടി നൽകി

Friday 03 April 2020 4:15 AM IST

ചെന്നൈ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.ആർ.എം ഗ്രൂപ്പ് ഒഫ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ടീച്ചിംഗ്, നോൺ-ടീച്ചിംഗ്, അഡ്‌മിനിസ്‌ട്രേറ്റീവ് ജീവനക്കാർ ചേർന്ന് 1.15 കോടി രൂപ നൽകി. എസ്.ആർ.എം ഗ്രൂപ്പിന്റെ സ്ഥാപക ചാൻസലറും തമിഴ്‌നാട്ടിലെ പെരമ്പലൂർ മണ്ഡലത്തിൽ നിന്നുള്ള എം.പിയുമായ ഡോ.ടി.ആർ. പാരിവേന്ദർ തുക കൈമാറി.