കൊവിഡ് - 19: സൗജന്യ ഹെലികോപ്‌ടർ സേവനവുമായി ഡോ.ബോബി ചെമ്മണൂർ
Friday 03 April 2020 9:53 AM IST
കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനൽകുമെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാസർഗോഡ് നിന്ന് കർണാടകയിലെ ആശുപത്രികളിൽ രോഗികളെ എത്തിക്കാൻ പറ്റാത്ത നിലവിലെ സാഹചര്യത്തിൽ ഹെലികോപ്‌ടർ സേവനം ഏറെ സഹായകരമാകും. മറ്ര് അവശ്യ സേവനങ്ങൾക്കും സർക്കാർ നിർദേശാനുസരണം ഹെലികോപ്‌ടർ നൽകും.