ഗ്വാർഡിയോളയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു
Tuesday 07 April 2020 12:45 AM IST
കാമ്പ്നൂ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്‌റ്രർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മാതാവ് ഡോളോഴ്സ് സല കരിയോ കോവിഡ് 19 ബാധയെ തുടർന്ന് അന്തരിച്ചു. 82 വയസായിരുന്നു.ബാഴ്സലോണയിലെ മാൻരേസയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.വാലന്റിയാണ് ഭർത്താവ്. പെപ്പിനു പുറമെ ഇവർക്ക് മൂന്നു മക്കൾ കൂടിയുണ്ട്.കൊവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന സ്പെയിനിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗ്വാർഡിയോള ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു മില്യൻ യൂറോ (ഏഴു കോടിയിലധികം രൂപ) സംഭാവന നൽകിയിരുന്നു.