ശ്രീചിത്രയ്ക്ക് സാമ്പിൾ ശേഖരിക്കാൻ അനുമതി
Tuesday 07 April 2020 12:56 AM IST
തിരുവനന്തപുരം : കൊവിഡ് പരിശോധനാഫലം വേഗത്തിലാക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കാനാവശ്യമായ സാമ്പിൾ ശേഖരിക്കാൻ ശ്രീചിത്രയ്ക്ക് ആരോഗ്യവകുപ്പിന്റെ അനുമതി. രോഗമുക്തി നേടിയ നാലു പേരുടെ രക്തത്തിലെ പ്ലാസ്മയാണ് ഇതിനായി ശേഖരിക്കുന്നത്. ശ്രീചിത്രയുടെ ബയോമെഡിക്കൽ വിഭാഗത്തിന് കീഴിലുള്ള ത്രോംബോസിസ് വിഭാഗമാണ് കിറ്റ് വികസിപ്പിക്കുന്നത്. ശ്രീചിത്രയിലെ എതിക്സ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ സാമ്പിൾ ശേഖരിക്കാവൂയെന്നും കിറ്റ് വിജയകരമായി വികസിപ്പിച്ചാൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് തുടർനടപടികളിലേക്ക് കടക്കണമെന്നുമുള്ള നിബന്ധനയോടെയാണ് അനുമതി നൽകിയിട്ടുള്ളത്.