ആർ.സി.സി രോഗികൾക്ക് മരുന്ന് വീട്ടിലെത്തിക്കും
Tuesday 07 April 2020 1:10 AM IST
തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത ആർ.സി.സി.യിലെ രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിക്കുമെന്ന് ഡയറക്ടർ രേഖ.എ നായർ അറിയിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇൻജക്ഷൻ ഒഴികെയുള്ള ഒരു മാസത്തെ മരുന്നാണ് എത്തിക്കുന്നത്. പാവപ്പെട്ടവർക്ക് ഇത് സൗജന്യമാണ്. മറ്റുള്ളവരിൽ നിന്ന് ആർ.സി.സി നിരക്കിൽ പണം വാങ്ങും. ഫയർ ഫോഴ്സും സംസ്ഥാന യുവജനക്ഷേമ ബോർഡ് വോളന്റിയർമാരും ചേർന്നാണ് മരുന്ന് വീടുകളിലെത്തിക്കുന്നത്. ഇതിനായി അതത് ജില്ലകളിലെ ഫയർഫോഴ്സ് ഓഫീസുമായോ യുവജനകമ്മീഷൻ വോളൻറിയർമാരുമായോ ബന്ധപ്പെടാവുന്നതാണ്.