അർജുനൻ മാസ്റ്റർ അതുല്യ പ്രതിഭ

Tuesday 07 April 2020 3:06 AM IST

തിരുവനന്തപുരം: സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവർണ ദശകങ്ങളിൽ അതീവ ഹൃദ്യവും കാലാതിവർത്തിയുമായ ഈണങ്ങളിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന അർജുനൻ മാസ്റ്റർ മലയാള ചലച്ചിത്ര ഗാനലോകം കണ്ട അതുല്യനായ പ്രതിഭാശാലിയാണെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.