എം.എ. യൂസഫലി പത്ത് കോടി രൂപയും ഒരു ലക്ഷം മാസ്കുകളും സംഭാവന ചെയ്തു

Tuesday 07 April 2020 3:09 AM IST
എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മാസ്കുകൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തത്. മാസ്കുകളുടെ ക്ഷാമം പരിഹരിക്കാൻ ഡൽഹിയിൽ നിന്ന് ഒരു ലക്ഷം മാസ്കുകൾ എത്തിച്ച് നൽകി. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മന്ത്രി കെ.കെ. ശൈലജയ്ക്ക് സഹായം കൈമാറി.