സാലറി ചലഞ്ച് ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ , നാലുമാസത്തെ സമയം നൽകിയേക്കും

Tuesday 07 April 2020 12:48 PM IST
Thomas Isaac

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ ഇറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധകമാക്കും. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച തുടരും.

ഒരു മാസത്തെ ശമ്പളം നൽകാൻ ഭരണകക്ഷി അനുകൂല സംഘടനകൾ ഒരുക്കമാണ്. എന്നാൽ തുകയുടെ കാര്യം ജീവനക്കാർക്ക് വിട്ടുനൽകണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.

ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊലീസുകാർ ,തദ്ദേശ ,റവന്യൂ ജീവനക്കാർ എന്നിവരെ ഒഴിവാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

ഒരു തവണയായോ പരമാവധി നാലു തവണയായോ തുക പിടിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.