ഐക്യദീപം; പ്രധാനമന്ത്രിയെ എതിർക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:വൈദ്യുതിവിളക്കുകളണച്ച് ചെരാതുകളും മറ്റും തെളിക്കാൻ പ്രധാനമന്ത്രി പറഞ്ഞത് അശാസ്ത്രീയമാണെങ്കിലും വ്യത്യസ്താഭിപ്രായങ്ങൾ ഉയരുക സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകാശം പരത്തുന്നതിനെ എതിർക്കേണ്ടതില്ല. അതിനേക്കാൾ പ്രധാനം ഇത് ദോഷകരമായി ബാധിച്ച മനസ്സുകളിൽ പ്രകാശം പരത്തപ്പെടുകയാണ്. അത് സാമ്പത്തികപിന്തുണയാണ്. അതിനുള്ള നടപടികൾ ഇനിയും വരേണ്ടതാണ്- മുഖ്യമന്ത്രി പറഞ്ഞു.
ടി.എൻ. പ്രതാപന്
അഭിനന്ദനം
തൃശൂർ ജില്ലയിൽ 5750 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഒരു കോടി രൂപ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച തൃശൂർ എം.പി ടി.എൻ. പ്രതാപനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മറ്റ് എം.പിമാർക്കും ഇതൊരു പ്രചോദനമാകം. എം.പിമാരുടെ ശമ്പളം വെട്ടിക്കുറച്ചത് പോലെ കേരളത്തിൽ എം.എൽ.എമാരുടെ കാര്യത്തിലുണ്ടാകുമോയെന്ന ചോദ്യത്തിന്, ഇവിടെ അഭ്യർത്ഥനയിലൂടെ സംഭാവന പിരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.