പി.എസ്.സി.അഡ്വൈസ് മെമ്മോ കാലാവധി നീട്ടും
Tuesday 07 April 2020 1:05 PM IST
തിരുവനന്തപുരം: പി.എസ്.സി വഴിയുള്ള ഉദ്യോഗനിയമനത്തിന്റെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടും ലോക്ക് ഡൗൺ മൂലം ജോലിക്ക് ചേരാനാകാത്തവരുടെ കാര്യം പരിഗണിക്കാൻ പി.എസ്.സിയോടും വിവിധ വകുപ്പ് മേധാവികളോടും നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഡ്വൈസ് മെമ്മോയുടെ കാലാവധി നീട്ടുന്നതുൾപ്പെടെയുള്ളവ പരിഗണിക്കും.