കനറാ ബാങ്ക് വായ്‌പാ പലിശ 0.75% വരെ കുറച്ചു
Wednesday 08 April 2020 5:47 AM IST
കൊച്ചി: കനറാ ബാങ്ക് വായ്‌പാ പലിശയുടെ മാനദണ്ഡങ്ങളായ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് (ആർ.എൽ.എൽ.ആർ) 0.75 ശതമാനം വരെയും മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) 0.35 ശതമാനം വരെയും കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു.
8.05 ശതമാനത്തിൽ നിന്ന് 7.30 ശതമാനമായാണ് ആർ.എൽ.എൽ.ആർ കുറച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഏറ്റവും കുറഞ്ഞ എം.സി.എൽ.ആർ 7.50 ശതമാനമാണ് (ഓവർനൈറ്ര്). ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ 7.85 ശതമാനം. ഈ മാസം ഒന്നിന് സിൻഡിക്കേറ്ര് ബാങ്ക്, കനറാ ബാങ്കിൽ ലയിച്ചിരുന്നു.