തൊഴിലാളികൾക്ക് 3000 രൂപ ഗ്രാന്റ് അനുവദിച്ചു

Thursday 09 April 2020 12:45 AM IST

തിരുവനന്തപുരം:കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് 3000 രൂപ ഗ്രാന്റ് അനുവദിച്ചു. ബാങ്ക് പാസ് ബുക്ക് ,ആധാർ കാർഡ്, സ്കാറ്റേർഡ് പാസ്ബുക്ക് ഫോൺ നമ്പർ എന്നിവയുടെ പകർപ്പ് പ്രാദേശികമായി ഒരുമിച്ച് സ്വീകരിച്ച് കൺവീനർ മുഖേന ഓഫീസിൽ ഹാജരാകണം. 3 വരെ അംശദായം അടച്ചവർക്ക് ആനുകൂല്യം ലഭിക്കും.