തിരുവത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കും
Thursday 09 April 2020 1:42 AM IST
തിരുവനന്തപുരം: യേശുദേവന്റെ തിരുവത്താഴത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കും. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പെസഹാ ആചരണം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടക്കും. വൈകിട്ട് വീടുകളിൽ അപ്പം മുറിക്കൽ ചടങ്ങുമുണ്ടാകും. പള്ളികളിൽ വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. അടച്ചിട്ട ദേവാലയത്തിൽ പുരോഹിതർ പ്രത്യേക പ്രാർത്ഥനകൾ നടത്തും. കാൽകഴുകൽ ശുശ്രൂഷ ഈ വർഷം ഉണ്ടാവില്ല. അപ്പം മുറിക്കൽ ചടങ്ങ് വീട്ടിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സഭാ നേതൃത്വങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ചടങ്ങുകൾ വീട്ടിലിരുന്ന് ഓൺലൈനായി കാണുന്നതിനായി പള്ളികളുടെയും സഭകളുടെയും നേതൃത്വത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.