എ.എ.വൈ ഒഴിച്ചുള്ളവർക്ക് കിറ്ര് വിഷുവിന് ശേഷം
Thursday 09 April 2020 2:06 AM IST
തിരുവനന്തപുരം: വിഷുവിന് മുമ്പ് എ.എ.വൈ റേഷൻ കാർഡുടമകൾക്കു മാത്രമേ സൗജന്യകിറ്റ് ലഭിക്കുകയുള്ളൂയെന്നും ശേഷിക്കുന്നവർക്ക് വിഷുവിനു ശേഷം നൽകുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറി വേണുഗോപാൽ പറഞ്ഞു. ഈ വിഭാഗത്തിലാകെ 5,92,483 കാർഡുടമകളാണുള്ളത്. എ.എ.വൈ ഒഴിച്ചുള്ള 1,36,348 കുടുംബങ്ങൾക്ക് സൗജന്യകിറ്റ് വിതരണം വൈകുമെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
''സൗജന്യ കിറ്റ് അർഹതപ്പെട്ട ഉപഭോക്താവിന് തന്നെ ലഭിക്കുന്നു എന്നുറപ്പാക്കാനാണ് പോർട്ടബിലിറ്റി സംവിധാനം ഒഴിവാക്കുന്നത് ''-
വേണുഗോപാൽ, ഭക്ഷ്യവകുപ്പ് സെക്രട്ടറി.