അല്ലു അർജ്ജുൻ 25ലക്ഷം നൽകി, ഒ.എൻ.വി യുടെ റോയൽറ്റിയും ദുരിതാശ്വാസത്തിന്

Thursday 09 April 2020 2:10 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തെന്നിന്ത്യൻ നടൻ അല്ലുഅർജ്ജുൻ 25 ലക്ഷം രൂപ നൽകി. തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങൾക്ക് നൽകിയതിന് പുറമെയാണിത്. കൂടാതെ ഒ.എൻ.വിയുടെ കൃതികളുടെ റോയൽറ്റിയായി ഒരു വർഷം ലഭിച്ച തുകയായ രണ്ടുലക്ഷം രൂപ മകൻ രാജീവ് നൽകി. ഒ.എൻ.വി.യുണ്ടായിരുന്നെങ്കിലും ഇതു ചെയ്യുമായിരുന്നുവെന്ന് മകൻ ഇതോടൊപ്പം കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടാതെ കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ 1.10 കോടിയും കോട്ടയത്തെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജീവനക്കാർ, കൊല്ലത്തെ എൻ.എസ് ആശുപത്രി എന്നിവർ ഒാരോ കോടി വീതവും ഇന്നലെ നൽകി.