സമാശ്വാസം പദ്ധതിക്ക് 2.9 കോടിയുടെ ഭരണാനുമതി
Thursday 09 April 2020 2:49 AM IST
തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പ് സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്റി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണിത്.