ഹൂദി വിമത സേനയ്ക്കെതിരെ സൗദി സൈന്യത്തിന്റെ വെടിനിറുത്തൽ
Thursday 09 April 2020 2:21 PM IST
റിയാദ്: ഹൂദി വിമതസേനയ്ക്കെതിരെ സൗദി സൈന്യം വെടിനിറുത്തൽ പ്രഖ്യാപിച്ചു. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്. കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.ലോകത്ത് കോവിഡ് പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിൽ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് നേരത്തേ തന്നെ ആവശ്യമുയർന്നിരുന്നു. സൗദിയിൽ രണ്ടായിരത്തിലേറെപ്പേർക്ക് കോവിഡ് രോഗമുണ്ടെന്നാണ് റിപ്പോർട്ട്. രോഗ ബാധ തടയാനുള്ള കഠിന പരിശ്രമത്തിലാണ് അധികൃതർ.